'ഷാഫിയുടെ ഷോ, വയനാടിനുവേണ്ടി പിരിച്ച പണം ഗർഭഛിദ്രം നടത്താനല്ലേ ഉപയോഗിച്ചത്'; രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

OCTOBER 11, 2025, 1:38 AM

തിരുവനന്തപുരം: പേരാമ്പ്രയിലെ സംഘർഷം ഷാഫി പറമ്പിൽ എംപി മനഃപൂർവം സൃഷ്‌ടിച്ച ഷോയാണെന്ന പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കേരളത്തിൽ യുഡിഎഫ് അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്തരം ഷോ ഇറക്കുന്നതെന്നും സനോജ് പ്രതികരിച്ചു.

'എൽഡിഎഫിന്റെ പ്രതിഷേധത്തിന് നേരെ ഇരച്ചുകയറി സംഘർഷമുണ്ടാക്കുക എന്നതായിരുന്നു ഷാഫിയുടെ ഉദ്ദേശം. പൊലീസുകാർ അല്ല എൽഡിഎഫ് പ്രവർത്തകരായിരുന്നു ഷാഫിയുടെ ലക്ഷ്യം. എൽഡിഎഫ് പ്രവർത്തകരുടെ ആത്മസംയമനംകൊണ്ട് ഷാഫിയുടെ കാഞ്ഞബുദ്ധി നടന്നില്ല. ഇപ്പോൾ ചില വീഡിയോകളിറക്കി ഷാഫിക്ക് നേരെ ആക്രമണമുണ്ടായെന്ന് പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം ഷാഫിയുടെ ഷോയാണ്. ഇതിന് മുമ്പും ഒരുപാട് ഷോ കാണിച്ചയാളാണല്ലോ ഷാഫി. കേരളത്തിൽ യുഡിഎഫ് അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് ഷോ കാണിച്ച രക്ഷപ്പെടാനാണ് ഷാഫിയുടെയും സംഘത്തിന്റെയും ശ്രമം എന്നാണ് സനോജ് പറയുന്നത്.

'ഒന്നും മലയാളികൾ മറക്കില്ല. വയനാടിനുവേണ്ടി യൂത്ത് കോൺഗ്രസുകാർ പിരിച്ച പണമെവിടെ? പിരിച്ചെടുത്ത കോടികൾ ഗർഭഛിദ്രം നടത്താനും ബംഗളൂരുവിലേക്ക് പോകാനും കേസുകൾ ഒതുക്കിത്തീർക്കാനും വേണ്ടിയാണ് ഉപയോഗിച്ചത്. ആളുകൾക്കിതെല്ലാം മനസിലായി. ഇതിൽ നിന്നെല്ലാം രക്ഷപ്പെടാനാണ് പുതിയ നാടകങ്ങൾ ഇറക്കുന്നത്. കേരളത്തിലെ കോൺഗ്രസ് ഷാഫിയുടെ ഫാൻസായി മാറുകയാണ്. എന്തൊരു നാണക്കേടാണിത്. ഷാഫിയും രാഹുലുമടങ്ങുന്ന ക്രിമിനൽ സംഘമാണ്. കേരളത്തിലെ ജനങ്ങൾ ഇതെല്ലാം തിരിച്ചറിയും. കേരളത്തിലെ ഒട്ടുമിക്ക സർവകലാശാലകളിലും കെഎസ്‌യുവിന് സീറ്റുകൾ നഷ്‌ടപ്പെടുകയാണ്. ഇതെല്ലാം മറച്ചുപിടിക്കാനാണ് ഷാഫി ഷോ ഇറക്കുന്നത്' എന്നും വികെ സനോജ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam