കോഴിക്കോട്: വടകരയിൽ എംപി ഷാഫി പറമ്പിലിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രതിഷേധം. വടകര ടൗൺ ഹാളിൽ നിന്നും പരിപാടി കഴിഞ്ഞ് ഷാഫി മടങ്ങവെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് പൊലീസും ഡിവെെഎഫ്ഐ പ്രവർത്തകരും റോഡിൽ ഏറ്റുമുട്ടി.
തുടർന്ന് വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഷാഫി രൂക്ഷ ഭാഷയിൽ പ്രതിഷേധിച്ചു. പേടിച്ച് പോകാൻ ആളെ വേറെ നോക്കണമെന്നും നായ്, പട്ടിയെന്ന് വിളിച്ചാൽ കേട്ട് നിൽക്കാൻ വേറെ ആളെ നോക്കണമെന്നും ഷാഫി പറമ്പിൽ രൂക്ഷ ഭാഷയിൽ പ്രതികരിച്ചു.
ഷാഫി പറമ്പിലും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഡിവൈഎഫ്‌ഐ പ്രതിഷേധത്തിന്റെ പേരിൽ ആഭാസത്തരം കാണിക്കുകയാണെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു. എംപി തിരികെ ഓഫീസിലേക്ക് മടങ്ങിയത് നഗരത്തിലൂടെ നടന്നാണ്.
സമരം വേണമെങ്കിൽ ചെയ്‌തോളൂ എന്നും വേണ്ടാത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും ഷാഫി പറമ്പിൽ പുറത്തിറങ്ങി പ്രതിഷേധക്കാരോടായി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉയർത്തിയായിരുന്നു ഷാഫിയ്ക്ക് നേരെയുള്ള ഡിവെെഎഫ്ഐ പ്രതിഷേധം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം
ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ
പാലക്കാട് വോട്ടിന് പണം ആരോപണം: കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകി
വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ