പാലക്കാട്: അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി DYFI.
രാഹുൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് DYFI പാലക്കാട് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി.
എംഎൽഎ ഓഫീസിന് മുൻപിൽ റീത്ത് വെച്ച് മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ഓഫീസ് പരിസരത്ത് വൻ പൊലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്ന് പ്രവർത്തകർ എത്തുകയായിരുന്നു.
പ്രതിഷേധം കനത്തതോടെ എംഎൽഎ ഓഫീസിൻ്റെ വാതിൽ തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
