തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയ ഫ്ലക്സും "അന്നം മുടക്കികൾ കടക്ക് പുറത്ത്" എന്ന മുദ്രാവാക്യമുള്ള ബാനറും പ്രദർശിപ്പിച്ചാണ് പൊതിച്ചോർ വിതരണം നടത്തിയത്.
ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. മുൻമന്ത്രി വി. ശിവൻകുട്ടി സ്ഥലത്തെത്തി പൊതിച്ചോർ വിതരണം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിദിനം ഏകദേശം 4,000 പേർക്കാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം നടത്തുന്നതെന്ന് സംഘടന അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനയും സമാനമായ സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്ന് വി. ശിവൻകുട്ടി ചോദിച്ചു. മന്ത്രി പ്രസ്താവന പിൻവലിക്കുന്നത് മാത്രം പോരെന്നും, അതിൽ ഖേദം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതിച്ചോർ പദ്ധതി തിരുവനന്തപുരത്ത് ആദ്യമായി ആരംഭിച്ച അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ. സാജുവും പ്രതിഷേധത്തിൽ പങ്കെടുത്തു.
സർക്കാർ ആശുപത്രികളിൽ ബാനറുകളും കൊടികളും സ്ഥാപിച്ച് സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണം അവസാനിപ്പിക്കണമെന്നായിരുന്നു ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ആദ്യ പ്രതികരണം. ആശുപത്രിക്കുള്ളിൽ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചൻ സംവിധാനത്തിലൂടെ മാത്രമേ നടത്താവൂ എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
മന്ത്രിയുടെ പരാമർശം വിവാദമായതോടെ ജനങ്ങളിൽ നിന്നും ഇടതുസംഘടനകളിൽ നിന്നും വ്യാപക പ്രതിഷേധമുയർന്നു. തുടർന്ന് മന്ത്രി നിലപാട് മയപ്പെടുത്തിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഡിവൈഎഫ്ഐ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
