കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നദികളിൽ ജാഗ്രതാ നിർദേശം

JUNE 1, 2025, 2:51 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്ന നദികളിൽ ജാഗ്രതാ നിർദേശം. ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ള നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. 

പത്തനംതിട്ട ജില്ലയിൽ മണിമലയാറ്റിലാണ് (തോന്ദ്ര സ്റ്റേഷൻ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ), കാസറഗോഡ് ജില്ലയിഷ മൊഗ്രാൽ (മധുർ സ്റ്റേഷൻ), കോട്ടയം ജില്ലയിൽ മീനച്ചിൽ (പേരൂർ സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ & കോന്നി ജി.ഡി സ്റ്റേഷൻ) എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദേശിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam