മദ്യാസക്തിയില്‍ സഹയാത്രികരുടെ ബാഗുകള്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞയാളെ യാത്രക്കാര്‍ ചേര്‍ന്ന് ആര്‍.പി.എഫിന് കൈമാറിയതായി റിപ്പോർട്ട്. ബുധനാഴ്ച കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം ഉണ്ടായത്.
കോഴിക്കോട്ട് നിന്നുള്ള ആറ് വിദ്യാര്‍ഥികളുടെ ബാഗാണ് മദ്യപൻ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്. പത്തനംതിട്ടയില്‍ നടക്കുന്ന പവര്‍ലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാൻ പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. വലിച്ചെറിഞ്ഞ മൂന്ന് ബാഗുകളും കണ്ടെത്തിയെങ്കിലും ചെളി നിറഞ്ഞ ചതുപ്പില്‍ വീണതിനാല്‍ ബാഗിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഉപയോഗ ശൂന്യമായി.
മത്സരിക്കാനുള്ള ഉപകരണങ്ങള്‍ അടങ്ങിയ ബാഗുകള്‍ ഇവര്‍ ട്രെയിനിന്റെ ശുചിമുറിക്ക് സമീപം വെച്ചിരുന്നു. കടലുണ്ടിക്ക് അടുത്ത് എത്തിയപ്പോളാണ് മദ്യപിച്ചെത്തിയ ഒരാള്‍ വന്ന് ബാഗുകള്‍ എടുത്ത് പുറത്തേക്ക് എറിഞ്ഞത്. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇയാളെ തടഞ്ഞ് വെക്കുകയും തിരൂരില്‍ വെച്ച് ആര്‍.പി.എഫിന് കൈമാറുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്