ആലപ്പുഴ: പെരിങ്ങിലിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രോത്സവത്തിനിടെ പൊലീസിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിന് പിന്നാലെ അഭിജിത്ത് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾക്ക് ശേഷം സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ യുവാക്കളെ പറഞ്ഞയക്കുന്നതിനിടെയാണ് സംഭവം. അഭിജിത്തിന്റെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു.
ഇയാളെ ജീപ്പിൽ കയറ്റുന്നതിനിടെ ലഹരിസംഘത്തിൽപ്പെട്ടവരും അവിടെ കൂടിയവരും അറസ്റ്റ് തടസ്സപ്പെടുത്തി പൊലീസിനെതിരെ ആക്രമണം നടത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മാന്നാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിനീത് പി എംനെ സംഘം കഴുത്തിൽ പിടിച്ച് മർദിച്ചു.
മാന്നാർ സ്റ്റേഷനിലെ സിആർവി വാഹനത്തിന്‍റെ സൈഡ് ബീഡിങ് ഉൾപ്പെടെ തകർത്തു. പരിക്കേറ്റ വിനീത് പി എം മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
