കൊച്ചി: ലഹരി കേസില്‍ യൂട്യൂബര്‍ റിന്‍സി മുംതാസിന് ജാമ്യം. എംഡിഎംഎ കൈവശം വച്ചെന്ന പേരിലായിരുന്നു റിന്‍സിയുടെ അറസ്റ്റ്. ഹൈക്കോടതിയാണ് റിന്‍സിക്ക് ജാമ്യം അനുവദിച്ചത്.
ജൂലൈ ഒമ്പതിനാണ് റിന്‍സിയെയും സുഹൃത്ത് യാസര്‍ അറഫത്തിനെയും പൊലീസ് പിടികൂടിയത്. കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫ്‌ളാറ്റില്‍ നിന്നാണ് റിന്‍സിയെയും സുഹൃത്തിനെയും പൊലീസ് പിടികൂടിയത്.
എന്നാല്‍ റിന്‍സിയുടെ കയ്യില്‍ നിന്ന് പിടികൂടിയത് മെത്തഫെറ്റമിനെന്നാണ് പരിശോധന ഫലം. പിടികൂടിയ ലഹരി കൊമേഴ്‌സ്യല്‍ അളവിലല്ലായിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് കോടതി റിന്‍സിക്ക് ജാമ്യം അനുവദിച്ചത്.
സിനിമ പ്രമോഷന്‍ വര്‍ക്കുകളിലും റിന്‍സി പ്രവര്‍ത്തിച്ചിരുന്നു. ആടുജീവിതം, കാട്ടാളന്‍, മാര്‍ക്കോ എന്ന ചിത്രങ്ങളുടെ പ്രമോഷന്‍ വര്‍ക്കുകളിലാണ് റിന്‍സി പ്രവര്‍ത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
