കൊച്ചി: കൊച്ചിയില്‍ സംവിധായകര്‍ പ്രതികളായ ലഹരിക്കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ പ്രതി.
സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയുമാണ് മറ്റ് പ്രതികള്‍. എപ്രിലില്‍ സമീറിന്റെ ഫ്ലാറ്റില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ പിടിയിലായത്.
ലഹരി ഉപയോഗം സമീറിന്റെ അറിവോടെയെന്ന് വ്യക്തമാക്കിയാണ് എക്സൈസ് നടപടി. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.
ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. തൃശൂര്‍ സ്വദേശിയുടെ ഫ്ലാറ്റിലാണ് സമീര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
