കൊച്ചി: ഛായാഗ്രാഹകൻ സമീർ താഹിർ എക്സൈസിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായി.
സംവിധായകൻ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ ഉൾപ്പെട്ട ലഹരി കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
എക്സൈസ് നോട്ടീസ് നൽകിയത് പ്രകാരമാണ് സമീർ സോണൽ ഓഫീസിൽ എത്തിയത്. ചോദ്യം ചെയ്യലിനായി സമീർ രാവിലെ തന്നെ എത്തിയിരുന്നെങ്കിലും എക്സൈസ് ഉച്ചയ്ക്കുശേഷം സമയം അനുവദിക്കുകയായിരുന്നു.
ഹൈബ്രിഡ് കഞ്ചാവുമായാണ് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായത്. അർധരാത്രി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഫ്ലാറ്റിൽ വെച്ചാണ് മൂന്ന് പേരേയും പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്