പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവർ കസ്റ്റഡിയിലായതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിച്ച മലയാളിയായ ഹോട്ടൽ ഉടമയെയും എസ്ഐടി കസ്റ്റഡിയിലെടുത്തു.
ഇരുവരെയും ചോദ്യം ചെയ്ത് വരുകയാണ്. ഇരുവരും സഹായം ചെയ്‌തെന്നാണ് വിവരം.
രാഹുലിനെ ബെംഗളൂരുവിലെത്തിച്ച കാറിൻ്റെ ഡ്രൈവറിനെയാണ് എസ്ഐടി രാവിലെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യുകയാണ്.
രാഹുലിനെ ബെംഗളൂരുവിലെത്തിച്ച ശേഷം മടങ്ങുന്നതിനിടെയാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബെംഗളൂരുവിൽ എത്തിച്ച ശേഷം രാഹുൽ പിന്നീട് കാർ മാറി കയറുകയും ഡ്രൈവർ പിന്നീട് തിരിച്ച് പോകുകയുമായിരുന്നു. ക്യത്യമായ വിവരം ലഭിച്ചത്തിൻ്റെ അടിസ്ഥാനത്തിലാണ് എസ്ഐടി ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
