കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക നടനെ തെരുവുനായ ആക്രമിച്ചതായി റിപ്പോർട്ട്. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്.
കണ്ണൂരിലെ വായനശാലയിൽ നടന്ന ബോധവത്കരണ നാടകാവതരണത്തിനിടെയാണ് സംഭവം ഉണ്ടായത്. വായനശാലയുടെ വരാന്തയിൽ ഒരുക്കിയ വേദിയിൽ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് തെരുവുനായയുടെ കടിയേൽക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം.
അതേസമയം രാധാകൃഷ്ണന്‍റെ കാലിനാണ് കടിയേറ്റത്. നാടകത്തിന്‍റെ ഭാഗമാണെന്നാണ് ആദ്യം ആളുകള്‍ കരുതിയത്. എന്നാൽ, പിന്നീടാണ് ശരിക്കും നായ കടിച്ചത് തന്നെയാണെന്ന് വ്യക്തമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്