കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായും മെത്രാനായ ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായും നാളെ സ്ഥാനാരോഹണം നടത്തും.
കോഴിക്കോട് സെന്‍റ് ജോസഫ് ദേവാലയത്തിൽ നാളെ വൈകീട്ട് 3 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക.
മലബാറിലെ ലാറ്റിൻ സഭയുടെ മാതൃരൂപതയായ കോഴിക്കോട് രൂപത സ്ഥാപിതമായിട്ട് 102 വർഷം പൂർത്തിയാകുമ്പോഴാണ് രൂപതയെ അതിരൂപതയായി ഉയർത്തിയത്.
ശതാബ്ദി നിറവിലുള്ള കോഴിക്കോട് രൂപതയ്ക്ക് ഇരട്ടിമധുരമായി രൂപതാ അധ്യക്ഷൻ ഡോ വർഗീസ് ചക്കാലക്കലിനെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു.
കെസിബിസിയുടെയും സിബിസിഐയുടെയും ജനറൽ സെക്രട്ടറിയായിരുന്ന ബിഷപ്പ് നിലവിൽ KRLCBC യുടെ അധ്യക്ഷനായി പ്രവർത്തിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്