ഡോ. വന്ദനാദാസ് കൊലപാതകം; വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ, വധശിക്ഷ നൽകണമെന്ന് വന്ദനയുടെ അമ്മ

MARCH 21, 2026, 1:31 AM

കൊല്ലം:  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ  (23) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് (44) ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു,  

 അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യം അല്ലെന്നു കണ്ടെത്തിയതിനാലാണ് ജീവപര്യന്തം. ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രോസിക്യൂട്ടർ പറ‍ഞ്ഞു.

നിയമത്തിന് കൊടുക്കാൻ കഴിയുന്ന വിധി ഇതായിരിക്കുമെന്ന് വന്ദനയുടെ അമ്മ വസന്തകുമാരി പറഞ്ഞു. പ്രോസിക്യൂട്ടറുമായി ആലോചിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കും. വധശിക്ഷ നൽകണം. അതിനേക്കാളുപരി മകൾ അനുഭവിച്ച വേദന പ്രതിയും അറിയണമെന്നും വസന്തകുമാരി പറഞ്ഞു. 

vachakam
vachakam
vachakam

കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. 

കൊലപാതകത്തിന് ജീവപര്യന്തവും വധശ്രമത്തിന് 307–ാം വകുപ്പ് അനുസരിച്ച് 10 വർഷവും 326–ാം വകുപ്പ് അനുസരിച്ച് 10 വർഷവും ശിക്ഷ അനുഭവിക്കണം. ആശുപത്രിയിൽ അതിക്രമം കാട്ടിയതിന് 5വർഷം ശിക്ഷ ലഭിക്കും. ഐപിസി 323, 324, 332, 333 വകുപ്പുകൾ ഉൾപ്പെടെ 30 വർഷം ശിക്ഷ അനുഭവിച്ചശേഷം മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കൂ എന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam