തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന പ്രതികരണവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ രംഗത്ത്. തന്റെ കൂടെ നിന്നയാളാണ് മന്ത്രിയെന്നും മന്ത്രി ആശുപത്രിയിലെത്തി കണ്ടിരുന്നുവെന്നും അസുഖ വിവരങ്ങളെ കുറിച്ച് ചോദിച്ചെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. 'കൂടുതലൊന്നും പറയാനില്ല, വിഷയം സംഘടന ഏറ്റെടുത്തിട്ടുണ്ട്. പരിശോധന നടത്തിയവര്‍ക്ക് നെഫ്രോസ്‌കോപ്പും മോസിലോസ്‌കോപ്പും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. സത്യം പറഞ്ഞാല്‍ എനിക്കും ഡെലിവറി ചെലാന്‍ ഏതാണ്, ബില്ല് ഏതാണെന്ന് അറിയില്ല. പ്രിന്‍സിപ്പലിനെ കുറ്റം പറയാനില്ല. അസ്വാഭാവികത ഒന്നുമില്ല.
ആര്‍ക്കുവേണമെങ്കിലും എന്റെ മുറിയില്‍ കയറാവുന്നതാണ്. മുറിയില്‍ ഒരു രഹസ്യവുമില്ല' എന്നാണ് ഹാരിസ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
