കൊല്ലം: പ്രതീക്ഷിച്ച പോലെ സ്ത്രീധനം കിട്ടിയില്ലെന്ന് ആരോപിച്ച് കൊല്ലത്ത് ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചതായി പരാതി. ഓച്ചിറ അഴീക്കൽ സ്വദേശി അക്ഷയയാണ് പരാതിയുമായി രംഗത്ത് എത്തിയത്.
സംഭവത്തിന് പിന്നാലെ സൈനികനായ ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ ഓച്ചിറ പൊലീസ് കേസെടുത്തു. യുവതിക്ക് ഭർത്താവിൻ്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരപീഡനം ഏറ്റു എന്നാണ് പുറത്തു വരുന്ന വിവരം.
മുഖത്ത് ഉൾപ്പെടെ ദേഹമാസകലം പരിക്കേറ്റ യുവതിയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൻ്റെ ഗർഭം അലസിപ്പിക്കാൻ വേണ്ടി ഭർത്താവ് വയറ്റിൽ ആഞ്ഞു ചവിട്ടിയതായും യുവതി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്