കൊല്ലം: കൊല്ലത്ത് വീടിന്റെ വാതിൽ പൊളിച്ച് മോഷണം. അഞ്ച് പവൻ സ്വർണാഭരണങ്ങളും അറുപതിനായിരം രൂപയും അപഹരിച്ചു. മുതുപിലാക്കാട് പടിഞ്ഞാറ് കലാസദനത്തിൽ തങ്കമണിയമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്.
തങ്കമണിയമ്മയും സഹായിയായ സ്ത്രീയും മാത്രമായിരുന്നു വീട്ടിൽ താമസം.ഒരാഴ്ചയായി തങ്കമണിയമ്മ ആശുപത്രിയിലായിരുന്നു.
തുടർന്ന്, വീടിന്റെ മുൻഭാഗത്തെ കതക് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് മോഷണം നടന്നതായി കണ്ടെത്തിയത്.പ്രധാന വാതിലിന്‍റെ പൂട്ട് തകർത്ത് അകത്ത് കടന്ന ശേഷം തങ്കമണിയമ്മയുടെ കിടപ്പ് മുറിയുടെ പൂട്ടും മോഷ്ടാവ് തകർത്തു.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ജില്ലയിലെ പതിവ് മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
