'2018ലെ ദൃശ്യങ്ങൾ ഷെയർ ചെയ്ത് ഭീതി പരത്തരുത്, നടപടിയുണ്ടാകും'; മന്ത്രി കെ രാജൻ

MAY 23, 2025, 10:31 PM

തൃശൂർ: മഴക്കാലത്ത് ഉണ്ടാകാവുന്ന അപകടങ്ങളെ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ്ണമായും സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. 

എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. മഴക്കാലവുമായി ബന്ധപ്പെട്ട യോഗങ്ങൾ കുറഞ്ഞത് മൂന്ന് തവണയെങ്കിലും നടത്തിയിട്ടുണ്ട്. ഭയമുണ്ടെങ്കിലും എന്തും നേരിടാൻ സംവിധാനങ്ങൾ സജ്ജമാണ്.

മുൻകരുതലുകൾ എടുക്കാൻ ജില്ലാ അധികൃതരെയും ബന്ധപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടർമാരുമായി നിരന്തരം ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. അതിനാൽ അനാവശ്യ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് മന്ത്രി അറിയിച്ചു.

vachakam
vachakam
vachakam

ഉരുൾപൊട്ടൽ സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് കനത്ത മഴ പെയ്യുന്ന സ്ഥലങ്ങളിൽ ജാഗ്രതയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ തലത്തിലുള്ള ഒരു ഡിസാസ്റ്റർ പ്ലാൻ ആണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിൽ മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam