തൃശൂർ: കടൽത്തീരത്ത് രണ്ട് ഡോൾഫിനുകൾ ചത്തുപൊങ്ങിയത് കൊച്ചി കപ്പൽ അപകടത്തെ തുടർന്ന് മാലിന്യങ്ങൾ മുങ്ങിയതിനാലാണോ എന്ന് സംശയിക്കുന്നതായി വനംവകുപ്പ്.
ജൂൺ 26നാണ് ആദ്യത്തെ ഡോൾഫിന്റെ ജഡം കടൽത്തീരത്ത് പൊങ്ങിയത്. മണ്ണുത്തി വെറ്ററിനറി കോളജിൽ പോസ്റ്റുമോർട്ടം നടത്തി.
27നാണ് അതേ സ്ഥലത്ത് രണ്ടാമത്തെ ഡോൾഫിന്റെ ജഡം പൊങ്ങിയത്. അഴുകിയതിനാൽ സാംപിൾ ശേഖരിക്കാൻ കഴിഞ്ഞില്ല. ഈ രണ്ട് സംഭവങ്ങൾക്കും കൊച്ചി കപ്പൽ അപകടവുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായാണ് ഡിഎഫ്ഒയുടെ കത്തിൽ പറയുന്നത്.
ഈ സംശയം ഉന്നയിച്ച് ചാലക്കുടി ഡിഎഫ്ഒ സംസ്ഥാന പരിസ്ഥിതി വകുപ്പ് ഡയറക്ടർക്ക് കത്തയച്ചു.
ഈ മാസം ഒന്നിനാണ് കത്തയച്ചത്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
