തിരുവനന്തപുരം: പേവിഷബാധയേറ്റ് മരിച്ച കുട്ടിക്ക് വാക്സിൻ കൃത്യമായി നൽകിയെന്നും ജീവതത്തിലേക്ക് തിരികെയെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്തുവെന്നും എസ്എടി സൂപ്രണ്ട് ഡോ. ബിന്ദു.
ആഴത്തിൽ മുറിഞ്ഞിരുന്നു. പ്രതിരോധ വാക്സിൻ എത്തുന്നതിന് മുമ്പ് തലച്ചോറിനെ ബാധിച്ചു. കയ്യിലും, മുഖത്തും നായ കടിച്ചാൽ നേരിട്ട് തലച്ചോറിനെ ബാധിച്ചേക്കാം.
കുഞ്ഞുങ്ങളിൽ അതിനുള്ള സാധ്യത കൂടുതലാണ്. വാക്സിൻ്റെ ഫെയിലിയർ എന്ന് പറയാനാവില്ല. ആൻ്റി ബോഡി ഫോം ചെയ്യുന്നതിന് മുമ്പ് തലച്ചോറിൽ വിഷബാധയെത്തി. കടി കിട്ടിയ ഭാഗം ഉണങ്ങിയിരുന്നു. പക്ഷെ, നായയുടെ കടി ശക്തമായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
കഴുത്തിൽ ആഴത്തിൽ കടിയേറ്റവർ രക്ഷപ്പെട്ട ചരിത്രമുണ്ടെന്നും ഡോ. ബിന്ദു വ്യക്തമാക്കി. വാക്സിൻ വളരെ ഫലപ്രദാണെന്നാണ് പഠനങ്ങളെല്ലാം വ്യക്തമാക്കുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
പത്തനാപുരം സ്വദേശിയായ നിയ ഫൈസലാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്