 
             
            
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറുന്നത് വിലക്കി ആഭ്യന്തരവകുപ്പ്.
അന്വേഷണത്തിലിരിക്കുന്ന കേസിൻ്റെ വിവരങ്ങളും മറ്റും മാധ്യമങ്ങൾക്ക് നൽകരുത് എന്നാണ് ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. മൊഴിവിവരങ്ങളിൽ ഉൾപ്പെടെ ഇത് ബാധകമാകും. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
അന്വേഷണത്തിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് മുന്നിൽ, പ്രത്യേകിച്ച് പത്രസമ്മേളനങ്ങൾ വഴി വെളിപ്പെടുത്തുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുൻ ഉത്തരവുകൾ വഴി കോടതി അത്തരം നടപടികൾ റദ്ദാക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡിജിപി സർക്കുലർ.
അടുത്തിടെ നടന്ന കേസിൽ, പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. മാത്രമല്ല കുറ്റസമ്മത പ്രസ്താവനയുടെ ഉള്ളടക്കം പോലും മാധ്യമങ്ങൾക്ക് വെളിപ്പെടുത്തിയിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത് മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി പറയുന്നതായി സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതികളുടെ കുറ്റസമ്മതം സംബന്ധിച്ച വെളിപ്പെടുത്തലുകൾ, അന്വേഷണ ഏജൻസിയിലും വിചാരണ കോടതിയിലും അനാവശ്യ സമ്മർദം ചെലുത്തുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആരോപിക്കപ്പെടുന്ന കുറ്റസമ്മതവും മറ്റ് അന്വേഷണ വിശദാംശങ്ങളും പരസ്യമാക്കിക്കഴിഞ്ഞാൽ, പ്രതിയെ കുറ്റവിമുക്തനാക്കിയാൽ അന്വേഷണ ഏജൻസിക്കും വിചാരണ ജഡ്ജിക്കും പൊതുജനങ്ങളുടെ പ്രതിഷേധവും വിമർശനവും നേരിടേണ്ടി വന്നേക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
