തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ കേസിൽ ഡോക്ടർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ.
അന്വേഷണ റിപ്പോർട്ട് ഡിഎംഒ പൊലീസിന് കൈമാറി.
പല്ല് - ത്വക്ക് രോഗ ചികിത്സകൾക്ക് മാത്രമാണ് കോസ്മെറ്റിക് ആശുപത്രിക്ക് അനുമതിയുള്ളത്. അനുമതിയില്ലാതെ മറ്റു ചികിത്സകളും ആശുപത്രിയിൽ നടക്കാറുണ്ടെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തില്‍ യുവതിയുടെ കുടുംബം കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സോഫ്റ്റ് വെയർ എൻജിനീയർ നീതുവിന്റെ കുടുംബം ഡിജിപിയെ നേരിൽക്കണ്ടാണ് പരാതി നൽകിയത്. കോസ്മെറ്റിക് ക്ലിനിക്കിനെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്