തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്, റാലിയിൽ  പങ്കെടുപ്പിക്കരുതെന്നും നിർദേശം 

MARCH 23, 2026, 10:26 PM

കോഴിക്കോട്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും കർശന നിർദ്ദേശവുമായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്. 

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലോ അതുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിലോ കുട്ടികളെ ഉൾപ്പെടുത്തുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു.

ഇക്കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ടെന്നും ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

റാലികള്‍, മുദ്രാവാക്യം വിളികള്‍, പോസ്റ്റര്‍-ലഘുലേഖ വിതരണം, തെരഞ്ഞെടുപ്പ് യോഗങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. പ്രചാരണത്തിനിടെ കുട്ടികളെ കൈകളില്‍ എടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല.

തെരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകള്‍,പ്രസംഗം, രാഷ്ട്രീയ പാര്‍ട്ടിയുടെയോ ചിഹ്നങ്ങളുടെ പ്രദര്‍ശനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൊന്നും കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടില്ല.കുട്ടികളെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നത് ബാലവേല നിരോധന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം നിരോധിക്കപ്പെട്ടതാണെന്നും കളക്ടര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam