പത്തനംതിട്ട : പൊലീസ് അസോസിയേഷൻ പട്ടിക മറികടന്ന് ശബരിമലയിൽ പൊലീസുകാരനെ ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ ഭീഷണിയുമായി അസോസിയേഷൻ ജില്ലാ സെക്രട്ടറി.തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരൻ പുഷ്പദാസിനെയാണ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രൻ ഭീഷണിപ്പെടുത്തിയത്.
ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖ പുറത്തവന്നു. പൊലീസുകാരനെ അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ട്. സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയത് അസോസിയേഷനെ വെല്ലുവിളിച്ചാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. സന്നിധാനം ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുമ്പോൾ കാണിച്ചുതരാമെന്നാണ് നിഷാന്ത് ചന്ദ്രന്റെ ഭീഷണി.
രണ്ട് ഉദ്യോഗസ്ഥരും തമ്മിൽ നേരത്തെ മുതൽ തർക്കമുണ്ടെന്നാണ് പുറത്തു വിവരം. ഇതിനിടെയാണ് ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷൻ സെക്രട്ടറിയുടെ ഭീഷണി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
