സുഹൃത്തിന്റെ കാമുകിയുമായി ബന്ധം സ്ഥാപിച്ചതിൽ തർക്കം; ആലുവയിൽ കത്തിക്കുത്തിൽ യുവാവിന് പരിക്ക്

AUGUST 23, 2026, 9:46 PM

കൊച്ചി: ആലുവ കുട്ടമശ്ശേരിയിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്ക്.മാറമ്പിള്ളി സ്വദേശി മുഹമ്മദ് അസീൽ(20)നാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടമശ്ശേരി തുരുത്തിക്കാട് സ്വദേശി ത്വൽഹത്തിനെ (20) പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

ശനിയാഴ്ച രാത്രി കുട്ടമശ്ശേരി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം നടന്നത്.ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച എടയപ്പുറം സ്വദേശിനിയായ കാമുകിയെക്കുറിച്ച് ത്വൽഹത്ത് മുഹമ്മദ് അസീലിനോട് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഈ യുവതിയുമായി മുഹമ്മദ് അസീൽ ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചതാണ് ത്വൽഹത്തിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

പിന്നാലെ, കത്തിയുമായെത്തിയ ത്വൽഹത്ത് മുഹമ്മദ് അസീലിനെ ആക്രമിക്കുകയായിരുന്നു.അസീലിൻറ്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും നിരവധി തവണ കുത്തേറ്റിരുന്നു.പരിക്കേറ്റ അസീലിനെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam