ആലപ്പുഴ: വൈദ്യപരിശോധനാ റിപ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും മറ്റുള്ളവര്‍ക്ക് വായിക്കാവുന്ന തരത്തില്‍ എഴുതിയില്ലെങ്കില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയ്‌ക്കൊരുങ്ങി ആരോഗ്യവകുപ്പ്. മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
പൊലീസ് സ്റ്റേഷന്‍, ജയില്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കുറ്റവാളികളെയും അന്തേവാസികളെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കൊടുക്കുന്ന റിപ്പോര്‍ട്ടില്‍ പലതും അവ്യക്തവും വായിച്ചാല്‍ മനസിലാകാത്തതുമാണ്. ഇടുക്കി പീരുമേട് സബ് ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മിഷന്‍, ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് അടിയന്തര നടപടി.
പരിശോധനയ്ക്ക് കൊണ്ടുവരുന്ന ആളുകളോട് വിവരം കൃത്യമായി ചോദിച്ച് മനസിലാക്കി വായിക്കാവുന്ന തരത്തില്‍ നിഷ്പക്ഷമായ റിപ്പോര്‍ട്ട് എഴുതണമെന്നാണ് കമ്മിഷന്റെ ശുപാര്‍ശ. ഇത് ഗൗരവമായെടുത്താണ് വീഴ്ചവരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരേ അച്ചടക്കനടപടിയെടുക്കുമെന്നുകാട്ടി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയത്.
ഡോക്ടര്‍മാരുടെ കുറിപ്പടി വായിക്കാന്‍ പറ്റാത്തതിനാല്‍ മരുന്നു മാറിക്കൊടുത്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മനസിലാകുന്ന തരത്തിലാകണം കുറിപ്പടിയെന്ന് ആരോഗ്യവകുപ്പ് മുന്‍പേ നിര്‍ദേശിച്ചിരുന്നു. 2014 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലും (ടിസിഎംസി) ഡോക്ടര്‍മാരോട് ഇതു പാലിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, 10 വര്‍ഷം കഴിഞ്ഞിട്ടും കൈപ്പട നന്നാക്കാന്‍ പലരും തയ്യാറായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്