തമിഴിലെ സൂപ്പർ സംവിധായകൻ മാരി സെൽവരാജിന്റെ ‘ബൈസൺ’ എന്ന ചിത്രത്തിൽ റാപ്പർ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത് വിവാദമാകുന്നു.
നടൻ ധ്രുവ് വിക്രം നായകനായെത്തുന്ന ചിത്രത്തിലെ ‘റെക്ക റെക്ക’ എന്ന ഗാനമാണ് വേടൻ പാടിയിരിക്കുന്നത്. സെൽവരാജും തമിഴ് റാപ്പർ അറിവും ചേർന്നാണ് വരികൾ എഴുതിയതെങ്കിലും പാടിയിരിക്കുന്നത് അറിവും വേടനും ചേർന്നാണ്.
കഞ്ചാവ് ഉപയോഗിക്കുന്ന റേപ്പിസ്റ്റായ ഒരുത്തനെ എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നത്? പീഡന വീരനെ ചുമക്കേണ്ടതുണ്ടോ. മാരി സെൽവരാജിന്റെ ഇത്തരം നീക്കങ്ങൾ തികച്ചും അപലപനീയം എന്നാണ് എക്സ് അടക്കമുള്ള സോഷ്യൽ മീഡിയ വാളുകളിൽ ഉയരുന്ന വിമർശനം.
‘ഒരു പീഡകനെ പാട്ടിൽ അവതരിപ്പിച്ചത്’ സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന് പറയുന്ന അങ്ങയുടെ നിലപാടുകളെ സംശയ നിഴലിൽ നിർത്തുന്നതാണെന്നും വിമർശനങ്ങളും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്