കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിട്ടയച്ച നടന്‍ ദിലീപിനെ ആഘോഷമായി സ്വീകരിച്ച് കുടുംബം.
ഗേറ്റ് കടന്ന് കയറി വരുമ്പോഴേക്ക് മകള്‍ ഓടിയെത്തി. മകളെ വാരിയെടുത്ത് നടന്നുകയറിയ ദിലീപിനെ കാവ്യ ചേര്‍ത്തുപിടിച്ച് ആശ്ലേഷിച്ചു.
പിന്നാലെ കുടുംബാംഗങ്ങള്‍ ഓരോരുത്തരായി അടുത്തേക്ക് എത്തി സന്തോഷം പങ്കിടുകയായിരുന്നു.
ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതി ദിലീപ് ഉള്‍പ്പടെയുള്ള നാലു പ്രതികളെ വെറുതേ വിട്ടത്.
തന്നെ കേസില്‍ കുടുക്കാനാണ് ക്രിമിനല്‍ ഗൂഢാലോചന നടന്നതെന്നായിരുന്നു കോടതി വിധിക്ക് പിന്നാലെ ദിലീപിന്‍റെ പ്രതികരണം.
മുന്‍ഭാര്യയായ മഞ്ജുവിനും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളും ദിലീപ് ഉന്നയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
