കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിൻ്റെ നിർണായക കണ്ടെത്തൽ. ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തി തീർക്കാൻ ദിലീപ് വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ദിലീപിനെ പൂട്ടണം എന്നായിരുന്നു വാട്‌സാപ്പ് ഗ്രൂപ്പിൻ്റെ പേര്.
അതേസമയം ഗ്രൂപ്പിൻ്റെ സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും, എഡിജിപി ബി. സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തിയായിരുന്നു ഗ്രൂപ്പ് ഉണ്ടാക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം.
അതുപോലെ തന്നെ സിനിമ മേഖലയിൽ ദിലീപിനെതിരെ സംസാരിച്ചവരുടെയും, മാധ്യമ പ്രവർത്തകരുടെയും വ്യാജ പ്രൊഫയലുകൾ ഗ്രൂപ്പിൽ ആഡ് ചെയ്തു. താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
