കൊച്ചി: ബാലുശേരിയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് തന്നെ ഒരു തെറ്റായിരുന്നുവെന്ന് തോന്നുന്നതായി നടനും കോൺഗ്രസ് നേതാവുമായ ധർമജൻ ബോൾഗാട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
“എന്റെ കൈവശം തന്നെ പത്ത് പന്ത്രണ്ട് പേജോളം അഴിമതിയുടെ വിവരങ്ങൾ ഉണ്ട്. വേണമെങ്കിൽ പ്രതിപക്ഷ നേതാവിന് നൽകാമായിരുന്നു. പക്ഷേ ഞാൻ അതിൽ നിന്ന് പിന്തിരിഞ്ഞതാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായി പരാതി നൽകിയപ്പോൾ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ കാര്യമായി പരിഗണിച്ചില്ലെന്നും ധർമജൻ ആരോപിച്ചു. തുടർന്ന് വന്ന കെ സുധാകരൻ തന്നെ വിളിച്ച് വിവരങ്ങൾ ചോദിച്ചുവെന്നും, ആ മാന്യത അദ്ദേഹം കാണിച്ചതായും ധർമജൻ കൂട്ടിച്ചേർത്തു.
എറണാകുളത്ത് നിന്ന് ബാലുശേരിയിലേക്ക് പോയി മത്സരിച്ചത് തന്നെ തെറ്റായി തോന്നുന്നതായി പറഞ്ഞ ധർമജൻ, “വലിയ നേതാക്കളെ പോലെ ഞാൻ പോയതല്ല. അതുകൊണ്ടാണ് ഇങ്ങനെ അനുഭവപ്പെട്ടത്,” എന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അറ്റകുറ്റപ്പണികൾക്കായി ചാലക്കുടി പാലം നാളെ അടയ്ക്കും
ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പൊലീസുകാരെ വെറുതെ വിട്ട വിധിക്കെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ
ബി.എം.ഡബ്ല്യു, ഇഗ്നിസ്, താര് ജീപ്പ്, ഹാര്‍ലി ഡേവിഡ്സണ് ബൈക്ക്, രണ്ട് ബുള്ളറ്റുകള്‍; മലപ്പുറത്ത്
മന്തി റസ്റ്റോറന്റ് വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ: ചേർത്തലയിൽ മന്തി റസ്റ്റോറന്റ് ഉടമകൾക്കെതിരെ കേസ്