പത്തനംതിട്ട : ശബരിമല അന്നദാനത്തിന് കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. പായസത്തോട് കൂടിയുള്ള സദ്യയായിരിക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
എരുമേലിയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 18ന് ബോർഡ് അവലോകന യോഗം ചേരും.
അതേസമയം, ഇപ്പോൾ തീർത്ഥാടകരുടെ വരവ് നിയന്ത്രണവിധേയമാണ്. പോലീസും ദേവസ്വവും തമ്മിലുള്ള ഏകീകരണം മെച്ചപ്പെട്ടുവെന്നും കെ ജയകുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
