പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ താങ്ങുപീഠം കാണാതായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പീഠം സന്നിധാനത്ത് എത്തിയിട്ടില്ലെന്ന് പ്രശാന്ത് പറഞ്ഞു. അങ്ങനെയെങ്കിൽ, രേഖകളുണ്ടാകുമെന്നും ഒരു രേഖയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'പീഠം ശബരിമലയിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ, ശരിയായ രസീത് നൽകാതെ ഉദ്യോഗസ്ഥർക്ക് അത് സ്വീകരിക്കാൻ കഴിയില്ല. പീഠമോ രസീതോ രേഖയോ ഇല്ല. പീഠം സമർപ്പിച്ചിട്ടുണ്ടെങ്കിൽ, ഒരു രേഖ വേണ്ടേ. നിങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അത് എങ്ങനെ ശരിയാകും. ആഗോള അയ്യപ്പ സംഗമത്തിന് അഞ്ച് ദിവസം മുമ്പ് ഇയാള്‍ വെളിപ്പെടുത്തുമ്പോഴാണ് ഈ സാധനം അവിടെയുണ്ടെന്ന് മനസിലാക്കുന്നത്. കോടതി വിജിലന്‍സ് എസ്പിയെ അന്വേഷണത്തിന് ഏല്‍പ്പിച്ചു. അദ്ദേഹം അന്വേഷിച്ചപ്പോള്‍ അങ്ങനൊരു രേഖയില്ല. രേഖയില്ലെന്ന് മാത്രമല്ല, എവിടെയും പീഠമില്ല. ഇതിനെ സംബന്ധിച്ച് ആര്‍ക്കും അറിവില്ല', പ്രശാന്ത് പറഞ്ഞു.
2021ല്‍ ദ്വാരപാലക പീഠം കൊണ്ടു വന്നെന്നും അളവ് ശരിയല്ലാത്തതിനാല്‍ തിരികെ കൊണ്ടുപോയെന്നുമാണ് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞത്. എന്നാല്‍ ദ്വാരപാലക ശില്പങ്ങളുടെ താങ്ങുപീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് സഹോദരിയുടെ വീട്ടിലേയ്ക്ക് പീഠം മാറ്റിയതെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
