പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപാളി ഇളക്കിയ നടപടിയിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് രംഗത്ത്. ബോർഡ് തെറ്റ് ചെയ്‌തെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. ദേവസ്വം തന്ത്രിയുടെ നിർദേശപ്രകാരമാണ് സ്വർണപാളി നീക്കിയതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
'ഒരു സുപ്രഭാതത്തിലെടുത്ത തീരുമാനമല്ല. ചെന്നൈയിലേക്ക് സ്വർണപാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ചാണ്. ആചാരങ്ങൾ പാലിക്കാനാണ് ബോർഡ് ശ്രമിച്ചത്. സാങ്കേതിക പ്രശ്‌നത്തിന്റെ പേരിൽ പഴി കേൾക്കുകയാണ്. ഇളക്കിക്കൊണ്ടുപോയ സ്വർണപാളി ഉടൻ തിരികെ കൊണ്ടുവരാൻ കഴിയില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഇലക്‌ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ആ സാഹചര്യത്തിൽ ഇത് തിരികെ കൊണ്ടുവരാനാകില്ല. ഇത് കോടതിയെ ബോദ്ധ്യപ്പെടുത്തും. ഞങ്ങൾ ഒരു അപരാധവും ചെയ്‌തിട്ടില്ല. കോടതിയുടെ അനുമതി തേടാതിരുന്നത് സാങ്കേതിക വിഷയം മാത്രമാണ്' എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
