തൃശൂര്‍: തൃശൂരിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് ഇന്ന് രാവിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.
അതേസമയം അദ്ദേഹത്തിനൊപ്പം സഹഭാരവാഹികളായ എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവരും ഉണ്ടായിരുന്നു. തന്റെ പ്രവർത്തനം ഇവിടെ നിന്നും ആരംഭിക്കുകയാണെന്നും കരുണാകരന്‍റെ ഓർമകൾ ഊർജ്ജം പകരുമെന്നും സണ്ണി ജോസഫ് എംഎൽഎ പ്രതികരിച്ചു.
ഇനി നേരെ പുതുപ്പള്ളിയിലേക്ക് പോവുകയാണെന്നും അവിടെ എത്തി ഉമ്മൻചാണ്ടിയെ അനുസ്മരിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്