പ്രതിപക്ഷ ഉപനേതൃ പദവി: നിലപാട് കടുപ്പിച്ച് സിപിഐ, അതൃപ്തി പരസ്യമാക്കി ബിനോയ് വിശ്വം

JUNE 4, 2026, 1:50 AM

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച തർക്കത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. വിഷയത്തിൽ പാർട്ടിയുടെ അതൃപ്തി പരസ്യമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.

സിപിഐയുടെ നിലപാട് വ്യക്തവും മാറ്റമില്ലാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃ പദവിക്കായി സിപിഐക്ക് എൽഡിഎഫിന്റെ പിന്തുണ മതിയെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

മുന്നണി ഒരു പാർട്ടിയുടെ മാത്രം ഉടമസ്ഥതയല്ലെന്നും സിപിഐ, സിപിഎം ഉൾപ്പെടെയുള്ള എല്ലാ ഘടകകക്ഷികളുടേതാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഒരുമിച്ച് മുന്നോട്ടുപോകേണ്ട സമയമാണിതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഇതിനിടെ, വിഷയത്തിൽ സിപിഐയും സിപിഎമ്മും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻയും ബിനോയ് വിശ്വവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ അന്തിമ ധാരണയിലെത്താൻ കഴിഞ്ഞില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam