ഡെങ്കി പടരുന്നു: പനിക്ക് ചികിത്സ തേടി ദിവസം പതിനായിരത്തിലേറെ പേര്‍

JULY 1, 2024, 6:16 AM

തിരുവനന്തപുരം: ദിവസം പതിനായിരത്തിലേറെ പേര്‍ പനിക്ക് ചികിത്സ ന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഡെങ്കി ബാധിതരുടെ എണ്ണവും ഉയരുന്നു. പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് ഉണ്ടായത്. ജൂണ്‍ 26 ന് 182 പേര്‍ക്ക് ഡെങ്കി കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള ഓരോ ദിവസവും നൂറിലേറെപ്പേരെ ബാധിച്ചു.

ഡെങ്കി കൂടുതലും എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലും കൂടുകയാണ്. കഴിഞ്ഞ ദിവസം 11,187 പേരാണ് പനിക്ക് ചികിത്സ തേടിയത്. മലപ്പുറത്താണ് കൂടുതല്‍ 1719 പേര്‍. തിരുവനന്തപുരത്ത് 1279, പാലക്കാട് 1008.

മെയില്‍ ഡെങ്കി 1150 പേര്‍ക്കായിരുന്നു. ജൂണില്‍ 2013 ആയി. അതില്‍ പകുതിയും പത്ത് ദിവസത്തിലാണ്. മെയിലേക്കാള്‍ മൂന്നര മടങ്ങ് എച്ച്1എന്‍1 കേസുകളുമുണ്ടായി. 217 എച്ച്1 എന്‍1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 33 പേര്‍ക്ക് ഇന്നലെ എച്ച്-വണ്‍.എന്‍-വണ്‍ സ്ഥിരീകരിച്ചു. ജൂണില്‍ ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1 ബാധിച്ച് 26 പേരാണ് മരിച്ചത്.

മഴക്കാലപൂര്‍വ ശുചീകരണത്തിലെ പാളിച്ചയാണ് പകര്‍ച്ച വ്യാധികള്‍ വര്‍ദ്ധിപ്പിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പറഞ്ഞ് ശുചീകരണത്തിന്റെ ഫണ്ട് അനുവദിക്കുന്നത് നീട്ടി. തനത് ഫണ്ടുള്ള തലസ്ഥാന നഗരസഭ ഉള്‍പ്പടെ മഴക്കാല പൂര്‍വശുചീകരണം പൂര്‍ത്തിയാക്കിയില്ല. പകര്‍ച്ച വ്യാധിയില്‍ രണ്ടാം സ്ഥാനത്താണ് തിരുവനന്തപുരം ജില്ല.

പനി ക്‌ളിനിക്കുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. 50 ശതമാനം ആശുപത്രകളില്‍ മാത്രമേ ആരംഭിച്ചിട്ടുള്ളൂ.ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam