ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനി: സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ ആറ് മരണം

APRIL 16, 2024, 8:16 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് ആറ് മരണം. 1373 പേരാണ് രണ്ടാഴ്ചയ്ക്കിടെ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഇതില്‍ 300 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1079 പേരുടെ അന്തിമഫലം ലഭിച്ചിട്ടില്ല.

വേനല്‍മഴ രോഗവ്യാപന സാധ്യത കൂട്ടുമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കടുത്ത പനി, പേശിവേദന, തലവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തൊണ്ട വേദന, ചെറിയ ചുമ, കണ്ണിന് പുറകിലെ വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍. കൊതുകിന്റെ വ്യാപനം ഒഴിവാക്കാന്‍ കെട്ടിടങ്ങളുടെ അകത്തും പുറത്തും വെള്ളംകെട്ടി നില്‍ക്കുന്നത് ഒഴിവാക്കണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam