കൊച്ചി: സിഎംആർഎല്ലിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സബ് കോടതി ഷോൺ ജോർജിനും മെറ്റയ്ക്കും നോട്ടീസ് അയച്ചു. സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ കോടതി വിലക്കിയിട്ടുണ്ട്.
നിലവിൽ ഫേസ്ബുക്കിൽ പങ്കിട്ട ഉള്ളടക്കം നീക്കം ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടിട്ടു.
എറണാകുളം സബ് കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. ഷോൺ ജോർജ് അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുന്നുണ്ടെന്ന് സിഎംആർഎൽ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
സോഷ്യൽ മീഡിയയിലെ അപകീർത്തികരമായ പ്രചാരണങ്ങൾ നിരോധിക്കണമെന്നും സിഎംആർഎൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
