ഡൽഹി: അദാനി ഗ്രൂപ്പിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ തകുർത്തയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് ഡൽഹി കോടതി നീക്കി.
ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തകുർത്തയെയും മറ്റ് മാധ്യമപ്രവർത്തകരെയും സിവിൽ കോടതി വിലക്കിയിരുന്നു. രോഹിണി കോടതിയിലെ ജില്ലാ ജഡ്ജി സുനിൽ ചൗധരിയാണ് ഈ വിലക്ക് നീക്കിയത്.
നേരത്തെ, മാധ്യമപ്രവർത്തകരായ രവി നായർ, അബിർ ഗസ്ഗുപ്ത, ഐഷ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവർക്കെതിരായ വിലക്ക് രോഹിണി കോടതി നീക്കിയിരുന്നു. അദാനിക്കെതിരായ ലേഖനങ്ങള്‍ വളരെക്കാലമായി പരസ്യമായി ലഭ്യമാണെന്ന് കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത, രവി നായര്‍, അബിര്‍ ദാസ്ഗുപ്ത, ആയസ്‌കന്ത ദാസ്, ആയുഷ് ജോഷി, ബോബ് ബ്രൗണ്‍ ഫൗണ്ടേഷന്‍, ഡ്രീംസ്‌കേപ്പ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഡൊമെയ്ന്‍ ഡയറക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു സിവില്‍ കോടതിയുടെ നടപടി.
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പ്രശസ്തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനും മാധ്യമപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നുവെന്നായിരുന്നു അദാനി കമ്പനിയുടെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
