'സ്ഥാനാർഥി പട്ടിക വൈകുന്നത് ദോഷം ചെയ്യും'; കോൺഗ്രസിന് ലീഗിന്റെ മുന്നറിയിപ്പ്

MARCH 19, 2026, 6:16 AM

മലപ്പുറം: കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകുകയും വിവാദമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇടപെടലുമായി മുസ്ലീം ലീഗ്. പട്ടികയെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകാമെന്ന് ലീഗ് അഭിപ്രായപ്പെട്ടു.

അതേസമയം കെ. സുധാകരനും അടൂര്‍ പ്രകാശിനും സീറ്റ് ലഭിക്കാനായുള്ള സമ്മർദവും, ഇതോടെ പട്ടിക പ്രഖ്യാപനം നീളുന്നതുമാണ് ലീഗിന്റെ അതൃപ്തിക്ക് കാരണം. എംപിമാർ മത്സരിക്കരുതെന്നായിരുന്നു ആദ്യ നിലപാട് എങ്കിലും, സുധാകരന് ഇളവ് നൽകിയതോടെ വിവാദം കൂടുതൽ ശക്തമാവുകയായിരുന്നു.

ഇതോടെ അടൂർ പ്രകാശും വീണ്ടും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. തുല്യ പരിഗണന തനിക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നേതൃത്വത്തെ സമീപിച്ചതായാണ് വിവരം.

vachakam
vachakam
vachakam

ഈ സാഹചര്യത്തിൽ, കോൺഗ്രസിനകത്തെ അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് ഉടൻ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ലീഗ് നിർദേശിച്ചു. ഇല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ അത് പ്രതികൂലമായി ബാധിക്കാമെന്നാണ് മുന്നറിയിപ്പ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam