തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഒന്നും എഐ അല്ലെന്നും താൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം ഒറിജിനൽ ആണെന്നും കോണ്‍ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ.
പോസ്റ്റ് ചെയ്തത് എഐ ചിത്രമല്ല. അക്കാര്യം സര്‍ക്കാരിന് പരിശോധിക്കാം.
അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ. അങ്ങനെയൊരു ചിത്രം വന്നാൽ എന്തിനാണ് സര്‍ക്കാര്‍ ബേജാറാകുന്നത്? കേരളത്തിൽ എവിടെ എങ്കിലും അതിന്‍റെ പേരിൽ കലാപം ഉണ്ടാകുമോ?.
കലാപം നടത്തിയത് ഡിവൈഎഫ്ഐക്കാരാണ്. തന്‍റെ വീട്ടിൽ വന്ന് പ്രതിഷേധിച്ചു. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ആരും സംസാരിക്കാൻ പാടില്ലെന്നും അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയാൻ പാടില്ലെന്നും പറഞ്ഞാൽ അവര്‍ക്കൊക്കെ ഇതായിരിക്കും അനുഭവമെന്ന് ബോധ്യപ്പെടുത്താൻ കാണിക്കുന്ന പ്രക്രിയയാണ് പൊലീസ് കേസെന്നും എൻ സുബ്രഹ്മണ്യൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
