പോസ്റ്റർ അടിച്ചത് ഞാൻ മാത്രമല്ല, സാധ്യതാപട്ടികയിലുള്ള നിരവധിപേർ; സമയക്കുറവിന്റെ മുന്നൊരുക്കം മാത്രമെന്ന് ദീപ്തി മേരി വര്‍ഗീസ്

MARCH 20, 2026, 6:55 AM

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ ഒരു നിരാശയും ഇല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. കൊച്ചിയിലെ സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് ഷിയാസിനായി മാത്രമല്ല, എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

ജില്ലയിലെ 14 മണ്ഡലങ്ങളും നേടുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. സീറ്റ് പലരും ആഗ്രഹിക്കുന്നതാണ് സ്വാഭാവികമെന്നും എല്ലാ നിയോജക മണ്ഡലങ്ങളിലും ജയസാധ്യതയുള്ള നിരവധി പേരുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ താൻ മാത്രമല്ല നോട്ടീസ് തയ്യാറാക്കിയതെന്നും മറ്റ് നേതാക്കളും മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ തന്നെ മുന്നൊരുക്കങ്ങള്‍ സ്വാഭാവികമായിരുന്നുവെന്നും അവർ പറഞ്ഞു.

vachakam
vachakam
vachakam

എ കെ ആന്റണി ഉള്‍പ്പെടെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ആരോടും നിരാശ പ്രകടിപ്പിച്ചിട്ടില്ലെന്നും ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി. തന്റെ കാര്യത്തില്‍ ‘അവഗണന’ എന്ന വാക്ക് പോലും ഉപയോഗിക്കാനാകില്ലെന്നും, ഇനി മുഴുവന്‍ മണ്ഡലങ്ങളിലും യുഡിഎഫിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam