'കൊച്ചി മേയർ പദവി നൽകാതെ തഴഞ്ഞു'; കോൺഗ്രസ് നേതൃ ക്യാമ്പിൽ വിമർശനം ഉയർത്തി ദീപ്തി മേരി വർഗീസ്

JANUARY 4, 2026, 8:29 AM

കൊച്ചി: കൊച്ചി നഗരസഭയിലെ മേയർ പദവി നൽകാതെ തഴഞ്ഞതിൽ  നേതൃ ക്യാമ്പിൽ വിമർശനം ഉയർത്തി ദീപ്തി മേരി വർഗീസ്. കോൺഗ്രസ് സെൻട്രൽ കേരള സോണൽ മീറ്റിങ്ങിലാണ് വിമർശനം.

ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് കെപിസിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊച്ചിയെ നയിക്കാൻ അവസരം നൽകാമെന്ന്‌ നേതൃത്വം ഉറപ്പുനൽകിയതിനാലാണ്‌ താൻ മത്സരിച്ചത്‌.

എന്നാൽ, മത്സരശേഷം മുൻതീരുമാനങ്ങൾ ആസൂത്രിതമായി കാറ്റിൽപ്പറത്തി. മേയർ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ കെപിസിസിയുടെ കൃത്യമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്‌. 

vachakam
vachakam
vachakam

എന്നാൽ, ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിന്റെ നേതൃത്വത്തിൽ കെപിസിസി മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽപ്പറത്തി. ഇതിന്‌ പിന്നിൽ കൃത്യമായ അജൻഡയുണ്ട്‌ എന്നും ചൂണ്ടിക്കാട്ടി  ദീപ്‌തി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam