കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളജ് പൊലീസ് യുവാവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
ഗോവിന്ദപുരം ടി.പി. ഗോപാലന്‍ റോഡില്‍ ഉള്ളാട്ട് 'ദീപക് ഭവന'ത്തില്‍ യു. ദീപക്കിനെ(42) ആണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദീപക്കിന്റെ കുടുംബം തിങ്കളാഴ്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സാമൂഹിക മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് കമ്മിഷണര്‍ കുടുംബത്തിന് ഉറപ്പുനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തത്.
അതിനിടെ, നടപടിയെടുക്കാന്‍ വൈകിയെന്നാരോപിച്ച് ദീപക്കിന്റെ വീട്ടിലെത്തിയ പൊലീസിന് നേരേ നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
