കോഴിക്കോട്: ദീപക് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബസിൽ വച്ച് വീഡിയോ ചിത്രീകരിച്ച ഫോണാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക പരിശോധന നടത്തിയ പൊലീസ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാക്കും. ഷിംജിത സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതും ഈ ഫോണിലൂടെയാണ്.
ഇതിനിടെ പൊലീസിനെതിരെ ദീപക്കിൻറെ കുടുംബം രംഗത്തെത്തി. പ്രതി ഷിംജിതയ്ക്ക് അനാവശ്യ പരിഗണന നൽകി. പ്രതിയെ സ്വകാര്യവാഹനത്തിൽ കൊണ്ടുപോയതെന്തിന്? ജയിലിലും പ്രത്യേക സൗകര്യം ലഭിക്കാനാണ് സാധ്യതയെന്നും ദീപക്കിൻറെ കുടുംബം ആരോപിച്ചു.
വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസ് അതി നാടകീയമായി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.
അതേസമയം വീഡിയോ എഡിറ്റിങ്ങിന് ഷിംജിതയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പൊലീസ് അന്വേഷണം തുടങ്ങി. ഷിംജിതയെ കൂടുതൽ ചോദ്യം ചെയ്യാൻ അടുത്ത ദിവസം പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
