വൈദ്യുതി ഇല്ലാത്തവർക്ക് 4 ലിറ്റർ മണ്ണെണ്ണ, ഉള്ളവർക്ക് ഒരു ലിറ്റർ

MARCH 2, 2026, 12:08 AM

തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ  മൂന്ന് മാസത്തില്‍ ഒരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ റേഷന്‍ കടകള്‍ വഴി ഒരുമാസം കൊണ്ട് വിറ്റഴിക്കാന്‍ തീരുമാനം. 

വൈദ്യുതിയുള്ള വീട്ടുകാര്‍ക്ക് റേഷന്‍ കടകള്‍ വഴി ഒരു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവര്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയുമാണ് ലഭിക്കുക.

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വാങ്ങിയവര്‍ക്കും വാങ്ങാത്തവര്‍ക്കും നല്‍കും.

vachakam
vachakam
vachakam

ഓരോ താലൂക്കിലും ലഭ്യമായ മണ്ണെണ്ണയുടെ കണക്കിനനുസരിച്ചായിരിക്കും ഇത്.

മാര്‍ച്ച് 31ന് മുന്‍പ് കെട്ടിക്കിടക്കുന്ന മണ്ണെണ്ണയുടെ വിതരണം പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam