രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ പൊലീസില്‍ കീഴടങ്ങി.
ഇന്നലെയാണ് പ്രിന്റു മഹാദേവനെതിരെ പേരാമംഗലം പൊലീസ് കേസെടുത്തത്.കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പ്രിന്റുവിനെ തിരഞ്ഞ് ബിജെപിയുടെ തൃശ്ശൂര്‍ ജില്ലയിലെ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രിന്റു മഹാദേവന്‍ വധഭീഷണി മുഴക്കിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന.പിന്നീട് ഒളിവില്‍ പോയ പ്രിന്റുവിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പേരാമംഗലം സ്‌കൂൾ അദ്ധ്യാപകനും ബിജെപി എറണാകുളം മേഖല വൈസ് പ്രസിഡന്റുമാണ് പ്രിന്റു മഹാദേവന്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്