ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്ററിനെ വെട്ടിലാക്കി നിർണായക റിപ്പോർട്ട് പുറത്ത്. ആരോഗ്യ ഡയറക്ടർക്ക് ജില്ലാ മെഡിക്കൽ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകി.
ഡയാലിസിസിന് പിന്നാലെ മരിച്ച രണ്ട് പേർക്കും അണുബാധയുണ്ടായെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു. രണ്ട് ഡെപ്യുട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയത്. ആരോഗ്യ ഡയറക്ടർ നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ അന്വേഷണവും തുടരുകയാണ്.
അണുബാധയ്ക്കൊപ്പം രക്തസമ്മർദം അപകടകരമായി താഴ്ന്നതാണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്നും റിപ്പോർട്ട്.
കായംകുളം സ്വദേശി ഓട്ടോ ഡ്രൈവർ മജീദ്, ഹരിപ്പാട് സ്വദേശി പച്ചക്കറി വിൽപ്പനക്കാരനായ രാമചന്ദ്രൻ എന്നിവരാണ് ഡയാലിസിസിന് പിന്നാലെ അണുബാധയുണ്ടായി മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
