കണ്ണൂർ: കണ്ണൂർ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയതിനെ തുടര്‍ന്ന് ബിഎല്‍ഒമാർ നേരിടുന്ന പ്രതിസന്ധികളുമായി ബന്ധപ്പെട്ട് ഉയരുന്നത് വലിയ വിമർശനങ്ങൾ. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയത്.
അതേസമയം ഇദ്ദേഹം മരിക്കാൻ കാരണം എസ്‌ഐആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ സമ്മര്‍ദമുണ്ടായിരുന്നതായി അനീഷ് വീട്ടുകാരോട് പറഞ്ഞുവെന്ന് പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കലക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോർട്ട് തേടിയിട്ടുണ്ട്.
എന്നാല്‍ സംഭവത്തില്‍ ജോലിഭാരമെന്ന വിവരം ഇത് വരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബിഎൽഒമാർക്ക് 31 ദിവസം മറ്റൊരു ജോലികളും നൽകിയിട്ടില്ല എന്നും സംസ്ഥാനത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
