കണ്ണൂർ: പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണത്തിൽ വിശദീകരണവുമായി ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ രംഗത്ത്.മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് കുഞ്ഞിനു വൈദ്യസഹായം നൽകിയത്. ലഭ്യമായ എല്ലാ ആധുനിക ചികിത്സ സഹായങ്ങളും കുഞ്ഞിന് നൽകിയെന്ന് അവർ വ്യക്തമാക്കി.
കുഞ്ഞിന്റെ മരണത്തിൽ അതിയായ ദുഃഖം രേഖപെടുത്തുന്നുവെന്ന് പറഞ്ഞ ആശുപത്രി അധികൃതർ, നിയമാനുസൃത നടപടികൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും കൂട്ടിച്ചേർത്തു.
പയ്യന്നൂര്‍ സ്വദേശികളായ സൂരജ് വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ഇന്നലെ രാത്രിയാണ് കണ്ണൂര്‍ ബി എം എച്ച് ആശുപത്രിയില്‍ വെച്ച് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് കുട്ടിയുടെ മരണം സംഭവിച്ചത്. പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. പരിയാരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
